Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centenary Celebration

Kottayam

എ​സ്ഡി ശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്ന് ചെ​ത്തി​പ്പു​ഴ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍

ച​ങ്ങ​നാ​ശേ​രി: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ (സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ദ ​ഡെ​സ്റ്റി​റ്റ്യൂട്ട്) പ്രൊ​വി​ന്‍​സ്ത​ല ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ചെ​ത്തി​പ്പു​ഴ​യി​ലു​ള്ള എ​സ്ഡി ​സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ ഇ​ന്ന് ര​ണ്ടി​ന് ന​ട​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​സ്ഡി സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ ദീ​പ്തി ജോ​സ് വ​യ​ലി​ല്‍ എ​സ്ഡി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, വി​നു ജോ​ബ് എം​എ​ല്‍​എ, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

എ​സ്ഡി സ​ന്യാ​സി​നി​ക​ളു​ടെ ക​രു​ത​ലി​ല്‍ വ​ള​ര്‍​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ത​ങ്ങ​ളു​ടെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

സെ​ന്‍റിനറി മെ​മ്മോ​റി​യ​ലാ​യി നി​ര്‍​മിച്ച കാ​രു​ണ്യ​ഭ​വ​ന​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​വും വാ​ഴ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റിന്‍റെ ഉ​ദ്ഘാ​ട​ന​വും പ്രൊ​വി​ന്‍​സി​ന്‌റെ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ അ​രി​കെ പ്രോ​ജ​ക്ടി​ല്‍ നൂ​റാ​മ​ത്തെ കു​ട്ടി​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

Kerala

എസ്ബി കോളജ് ശതാബ്ദി ആഘോഷം; ഇ​​​​​തു നാ​​​​​ടി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​മു​​​​​ഹൂ​​​​​ർ​​​​​ത്തം: മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ

ചങ്ങനാശേരി: വ​​​​​ലി​​​​​യൊ​​​​​രു ച​​​​​രി​​​​​ത്ര​​​​​മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​ത്തി​​​​​നാ​​​​​ണ് സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന ബോ​​​​​ധ്യ​​​​​ത്തോ​​​​​ടെ​​​​​യും ആ​​​​​ഹ്ലാ​​​​​ദ​​​​​ത്തോ​​​​​ടെ​​​​​യു​​​​​മാ​​​​​ണ് ഈ ​​​​​ച​​​​​ട​​​​​ങ്ങി​​​​​നു സ്വാ​​​​​ഗ​​​​​തം ആ​​​​​ശം​​​​​സി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ.

ആ​​​​​ദ​​​​​ര​​​​​ണീ​​​​​യ​​​​​നാ​​​​​യ ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി സി.​​​​​പി.​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ ഈ ​​​​​ച​​​​​ട​​​​​ങ്ങ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യാ​​​​​ൻ ല​​​​​ഭി​​​​​ച്ച​​​​​ത് ഈ ​​​​​ക​​​​​ലാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കി​​​​​ട്ടി​​​​​യ ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണ്. 1922ൽ ​​​​​മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി സ്ഥാ​​​​​പി​​​​​ച്ച എ​​​​​സ്ബി കോ​​​​​ള​​​​​ജ് ശ​​​​​താ​​​​​ബ്ദി ആ​​​​​ഘോ​​​​​ഷം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യും ഈ ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തെ വ​​​​​ഴി ന​​​​​ട​​​​​ത്തി​​​​​യ, ആ​​​​​ദ്യ​​​​​ത്തെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​മാ​​​​​ത്യു പു​​​​​ര​​​​​യ്ക്ക​​​​​ൽ അ​​​​​ട​​​​​ക്കം എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ന​​​​​ന്ദി​​​​​യോ​​​​​ടെ ഓ​​ർ​​​​​ക്കു​​​​​ന്നു.

1922ൽ ​​​​​പാ​​​​​റേ​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി ബി​​​​​ൽ​​​​​ഡിം​​​​​ഗി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ള​​​​​ജി​​​​​നു തു​​​​​ട​​​​​ക്കം. ഇ​​​​​ന്ന് എ​​​​​ൻ​​​​​ഐ​​​​​ആ​​​​​ർ​​​​​എ​​​​​ഫ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​ന് 56-ാം സ്ഥാ​​​​​ന​​​​​ത്തും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലാ​​​​​മ​​​​​തും എ​​​​​സ്ബി ഇ​​​​​ടം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. മി​​​​​ക​​​​​ച്ച കോ​​​​​ള​​​​​ജി​​​​​നു​​​​​ള്ള ആ​​​​​ർ. ശ​​​​​ങ്ക​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡ് ര​​​​​ണ്ടു പ്രാ​​​​​വ​​​​​ശ്യം നേ​​​​​ടി.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ര​​​​​ണ്ടു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും മ​​​​​റ്റ് അ​​​​​നേ​​​​​കം നേ​​​​​താ​​​​​ക്ക​​​​​ളും ച​​​​​ല​​​​​ച്ചി​​​​​ത്ര കാ​​​​​യി​​​​​ക താ​​​​​ര​​​​​ങ്ങ​​​​​ളും ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​മൊ​​​​​ക്കെ എ​​​​​സ്ബി​​​​​യു​​​​​ടെ സ​​​​​ന്താ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യു​​​​​ണ്ടെ​​​​​ന്ന​​​​​ത് അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ ഓ​​​​​ർ​​​​​ക്കു​​​​​ന്നു. ക്രി​​​​​സ്മ​​​​​സ് കാ​​​​​ല​​​​​ത്തു രാ​​​​​ജ്ഭ​​​​​വ​​​​​നി​​​​​ൽ വ​​​​​ച്ചാ​​​​​ണ് ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​നെ ആ​​​​​ദ്യ​​​​​മാ​​​​​യി കാ​​​​​ണു​​​​​ക​​​​​യും പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സൗ​​​​​ഹാ​​​​​ർ​​​​​ദപര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ആ​​​​​രെ​​​​​യും ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​മെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പ​​​​​റ​​​​​ഞ്ഞു.

Kerala

കോ​​​​ള​​​​ജ് ട​​​​വ​​​​റി​​​ന്‍റെ മാ​​​​തൃ​​​​ക ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് എ​​​സ്ബി​​​യു​​​ടെ ​സ​​​​മ്മാ​​​​നം

എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ക്രി​​​​സ്തു​​​​രാ​​​​ജ ട​​​​വ​​​​റി​​​ന്‍റെ ത​​​​ടി​​​​യി​​​​ല്‍ നി​​​​ര്‍മി​​​​ച്ച ത്രി​​​​മാ​​​​ന​​​​മാ​​​​തൃ​​​​ക ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​​പ​​​​തി സി.​​​​പി. ​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നു സ്‌​​​​നേ​​​​ഹ​​​​സ​​​​മ്മാ​​​​നം. ​

ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് കോ​​​​ള​​​​ജി​​​​ന്‍റെ പേ​​​​ട്ര​​​​ണ്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലും കോ​​​​ള​​​​ജ് പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഫാ.​​​​ ഡോ.​​ ടെ​​​​ഡി കാ​​​​ഞ്ഞൂ​​​​പ്പ​​​​റ​​​​മ്പി​​​​ലും ചേ​​​​ര്‍ന്ന് ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​​​പ​​​​തി​​​​ക്ക് ട​​​​വ​​​​റി​​​​ന്‍റെ ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ മാ​​​​തൃ​​​​ക കൈ​​​​മാ​​​​റി​​​​യ​​​​ത്.

ഇ​​​​തോ​​​​ടെ എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ ട​​​​വ​​​​റി​​​ന്‍റെ പ്ര​​​​ശ​​​​സ്തി ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​​​പ​​​​തി ഭ​​​​വ​​​​നി​​​​ലും എ​​​​ത്തി​​​​ച്ചേ​​​​രും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ ഏ​​​​തു​​​​ദി​​​​ക്കി​​​​ല്‍ നി​​​​ന്നാ​​​​ലും എ​​​​സ്ബി കോ​​​​ള​​​​ജ് ട​​​​വ​​​​ര്‍ ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ കാ​​​​ഴ്ച​​​​യാ​​​​ണ്. എ​​​​സ്ബി​​​​യു​​​​ടെ ത​​​​ല​​​​യെ​​​​ടു​​​​പ്പും ഈ ​​​​ട​​​​വ​​​​ര്‍ത​​​​ന്നെ.

Kerala

തൃ​​​ശൂ​​​രി​​​ൽ കി​​​ട്ടി​​​യ സ​​​മ്മാ​​​നം എ​​​സ്ബി​​​ക്കു ന​​​ൽ​​​കി സു​​​രേ​​​ഷ് ഗോ​​​പി

ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​​ന്ദ്ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി തൃ​​​​ശൂ​​​​രി​​​​ല്‍നി​​​​ന്നു ത​​​നി​​​ക്കു കി​​​ട്ടി​​​യ ഒ​​​രു ഉ​​​പ​​​ഹാ​​​രം എ​​​​സ്ബി കോ​​​​ള​​​​ജി​​​​നു സ​​​മ്മാ​​​നി​​​ച്ചു.സ്വ​​​​ര്‍ണ​​​​നി​​​​റ​​​​മു​​​​ള്ള നെ​​​​റ്റി​​​​പ്പ​​​​ട്ട​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യാ​​​​ണ് കോ​​​​ള​​​​ജി​​​​നു സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്‍കി​​​​യ​​​​ത്.

ഞാ​​​​ന്‍ തൃ​​​​ശൂ​​​​ര്‍നി​​​​ന്ന് ഒ​​​​രു സ​​​​മ്മാ​​​​നം കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. കോ​​​​ള​​​​ജി​​​​ലെ പൂ​​​​ര്‍വ​​​​വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളും ച​​​​ല​​​​ച്ചി​​​​ത്ര പ്ര​​​​തി​​​​ഭ​​​​ക​​​​ളു​​​​മാ​​​​യ പ്രേം​​​​ന​​​​സീ​​​​ര്‍, എം.​​​​ജി. ​​സോ​​​​മ​​​​ന്‍, കു​​​​ഞ്ചാ​​​​ക്കോ ബോ​​​​ബ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു​​​​വേ​​​​ണ്ടി സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ന്നു.

ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി സി.​​​​പി.​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ഈ ​​​​സ​​​​മ്മാ​​​​നം കോ​​​​ള​​​​ജി​​​​നു സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ സു​​​​രേ​​​​ഷ് ഗോ​​​​പി അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചു.

ഇ​​​​തി​​​​ന്‍പ്ര​​​​കാ​​​​രം ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​​തി ഈ ​​​​ഉ​​​​പ​​​​ഹാ​​​​രം ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ഫാ.​​ ​​ഡോ. ​​ടെ​​​​ഡി കാ​​​​ഞ്ഞൂ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു കൈ​​​​മാ​​​​റി.

Kerala

ഗു​രു-​ഗാ​ന്ധി സ​മാ​ഗ​മ ശ​താ​ബ്ദിയാഘോ​ഷം: ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് മൂ​ന്നി​ന് പ​യ്യ​ന്നൂ​രി​ൽ തു​ട​ക്കം

ക​​​​ണ്ണൂ​​​​ർ: ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വും മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യും വ​​​​ർ​​​​ക്ക​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​രി​​​​ത്ര പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ ശ​​​​താ​​​​ബ്ദി സ്മാ​​​​ര​​​​ക സ​​​​മ്മേ​​​​ള​​​​ന ഛായാ​​​​ചി​​​​ത്ര ജാ​​​​ഥ മൂ​​​​ന്നി​​​​ന് പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.

പ​​​​യ്യ​​​​ന്നൂ​​​​ർ ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ലെ ഗാ​​​​ന്ധി സ്മൃ​​​​തി​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ ടി. ​​​​പ​​​​ദ്മ​​​​നാ​​​​ഭ​​​​ൻ ഛായാ​​​​ചി​​​​ത്ര ജാ​​​​ഥ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ല്ലം ആ​​​​ശ്രാ​​​​മം മൈ​​​​താ​​​​നി​​​​യി​​​​ൽ ആ​​​​റി​​​​നാ​​​​ണ് ശ​​​​താ​​​​ബ്ദി സ്മാ​​​​ര​​​​ക സ​​​​മ്മേ​​​​ള​​​​നം. ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

മൂ​​​​ന്നി​​​​ന് പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ നി​​​​ന്നാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഛായാ​​​​ചി​​​​ത്ര ജാ​​​​ഥ അ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ക​​​​ണ്ണൂ​​​​ർ ത​​​​ളാ​​​​പ്പ് സു​​​​ന്ദ​​​​രേ​​​​ശ്വ​​​​ര ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ​​​​ത്തും. ത​​​​ല​​​​ശേ​​​​രി, കോ​​​​ഴി​​​​ക്കോ​​​​ട്, തി​​​​രു​​​​നാ​​​​വാ​​​​യ, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, ആ​​​​ലു​​​​വ, ആ​​​​ല​​​​പ്പു​​​​ഴ തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്.

Leader Page

നക്ഷത്രങ്ങളുടെ നൂറ്റാണ്ട്

ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ഭൂ​​​​​​പ​​​​​​ട​​​​​​ത്തി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യി അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​പ്പെ​​​​​​ട്ട സെ​​​​ന്‍റ് ബെ​​​​​​ർ​​​​​​ക്കു​​​​​​മ​​​​​​ൻ​​​​​​സ് കോ​​​​​​ള​​​​​​ജ് സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത് 1922ലാ​​​​​​ണ്. പി​​​​​​ന്നീ​​​​​​ടു​​​​​​ള്ള നൂ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​സ്ബി മി​​​​​​ക​​​​​​വി​​​​​​ന്‍റെ, മൂ​​​​​​ല്യാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ചു​​​​​​രു​​​​​​ക്കെ​​​​​​ഴു​​​​​​ത്താ​​​​​​യി മാ​​​​​​റി. പ​​​​​​ഠി​​​​​​ച്ചി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ കു​​​​​​ട്ടി​​​​​​ക​​​​​​ളെ​​​​​​യും ആ ​​​​​​പ​​​​​​ഠി​​​​​​പ്പു​​​​​​ര ക​​​​​​യ​​​​​​റ്റി​​​​​​വി​​​​​​ട്ടു.

അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്ത് എ​​​​​​സ്ബി​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്രം അ​​​​​​നു​​​​​​ക്ര​​​​​​മ​​​​​​മാ​​​​​​യ വി​​​​​​കാ​​​​​​സ​​​​​​ത്തി​​​​​​ന്‍റേ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രി​​​​​​ക്ക​​​​​​ലും എ​​​​​​സ്ബി​​​​യു​​​​​​ടെ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് ഗ്രാ​​​​​​ഫ് താ​​​​​​ഴേ​​​​​​ക്കു പോ​​​​​​യി​​​​​​ട്ടി​​​​​​ല്ല. ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്ത് എ​​​​​​സ്ബി ന​​​​​​ൽ​​​​​​കു​​​​​​ന്ന മാ​​​​​​തൃ​​​​​​ക​​​​​​യും അ​​​​​​താ​​​​​​ണ്. മ​​​​​​ഹ​​​​​​ത്താ​​​​​​യ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​വും ഉ​​​​​​ജ്വ​​​​​​ല​​​​​​മാ​​​​​​യ വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​കാ​​​​​​ല​​​​​​വും ഇ​​​​​​വി​​​​​​ടെ സ​​​​​​മ​​​​​​ന്വ​​​​​​യ​​​​​​ത്തി​​​​​​ലാ​​​​​​ണ്. ഇ​​​​​​ന്ന്, ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളെ പ​​​​​​ട്ടി​​​​​​ക​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന എ​​​​​​ൻ​​​​ഐ​​​​ആ​​​​​​ർ​​​​എ​​​​​​ഫി​​​​ന്‍റെ റാ​​​​​​ങ്കി​​​​​​ൽ എ​​​​​​സ്ബി 56-ാം ​​സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ഞ്ചാ​​​​​​മ​​​​​​തും.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ മി​​​​​​ക​​​​​​ച്ച കോ​​​​​​ള​​​​​​ജി​​​​​​നു​​​​​​ള്ള ആ​​​​​​ർ. ശ​​​​​​ങ്ക​​​​​​ർ അ​​​​​​വാ​​​​​​ർ​​​​​​ഡ് ര​​​​​​ണ്ടു പ്രാ​​​​​​വ​​​​​​ശ്യം, ‘നാ​​​​​​ക്കി’​​​​​​ന്‍റെ ഫൈ​​​​​​വ് സ്റ്റാ​​​​​​ർ അ​​​​​​ക്ര​​​​​​ഡി​​​​​​റ്റേ​​​​​​ഷ​​​​​​ൻ, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ആ​​​​​​ദ്യ​​​​​​ത്തെ ഓ​​​​​​ട്ടോ​​​​​​ണ​​​​​​മ​​​​​​സ് കോ​​​​​​ള​​​​​​ജ് കാ​​​​​​ല​​​​​​ത്തോ​​​​​​ട് സം​​​​​​വ​​​​​​ദി​​​​​​ച്ചും പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളെ ത​​​​​​ര​​​​​​ണംചെ​​​​​​യ്തും എ​​​​​​സ്ബി സ്വ​​​​​​രൂ​​​​​​പി​​​​​​ച്ച​​​​​​താ​​​​​​ണ് ഇ​​​​​​തെ​​​​​​ല്ലാം.

ക്രി​​​​​​സ്തു​​​​​​രാ​​​​​​ജ ട​​​വ​​​ർ

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ ഉ​​​​​​ന്ന​​​​​​ത​​​​​​​​​​​​മാ​​​​​​യ ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് എ​​​​​​സ്ബി​​​​​​യു​​​​​​ടെ വ​​​​​​ഴി​​​​​​വെ​​​​​​ളി​​​​​​ച്ചം. എ​​​​​​സ്ബി​​​​യു​​​​​​ടെ മു​​​​​​ഖ​​​​​​മു​​​​​​ദ്ര ഗോ​​​​​​ഥി​​​​​​ക് ശൈ​​​​​​ലി​​​​​​യി​​​​​​ൽ ത​​​​​​ല​​​​​​യു​​​​​​യ​​​​​​ർ​​​​​​ത്തി നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ട​​​​​​വ​​​​​​റും വാ​​​​​​ന​​​​​​വി​​​​​​താ​​​​​​ന​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ലോ​​​​​​ക​​​​​​ത്തെ അ​​​​​​നു​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന ക്രി​​​​​​സ്തു​​​​​​രാ​​​​​​ജ​​​​​​നു​​​​​​മാ​​​​​​ണ്.

ഉ​​​​​​യ​​​​​​ർ​​​​​​ന്നു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഈ ​​​​​​നി​​​​​​ർ​​​​​​മി​​​​​​തി മൂ​​​​​​ല്യാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ നെ​​​​​​ഞ്ചു​​​​​​റ​​​​​​പ്പി​​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​ണ്. 100 കൊ​​​​​​ല്ല​​​​​​ത്തെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ലും അ​​​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ലും മി​​​​​​ക​​​​​​വാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​സ്ബി ​​മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റി​​​​ന്‍റെ പ്ര​​​​​​ധാ​​​​​​ന പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​നാ​​​​​​വി​​​​​​ഷ​​​​​​യം. കോ​​​​​​ള​​​​​​ജി​​​​​​ന്‍റെ ട​​​​​​വ​​​​​​റി​​​​​​ൽ ലോ​​​​​​ക​​​​​​ത്തെ അ​​​​​​നു​​​​​​ഗ്ര​​​​​​ഹി​​​​​​ച്ചു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ക്രി​​​​​​സ്തു ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​ന്‍റെ കാ​​​​​​ത​​​​​​ലാ​​​​​​ണ്.

പോ​​​​​​യ​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ അ​​​​​​ധ​​​​​​ര​​​​​​മു​​​​​​ദ്ര​​​​​​ക​​​​​​ൾ പ​​​​​​തി​​​​​​ഞ്ഞ തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​ൽ കാ​​​​​​ല​​​​​​ത്തോ​​​​​​ട് എ​​​​​​സ്ബി പ​​​​​​റ​​​​​​ഞ്ഞ​​​​​​തും ഇ​​​​​​നി പ​​​​​​റ​​​​​​യാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും ഉ​​​​​​ണ്ട്. അ​​​​​​ഹ​​​​​​ന്ത​​​​​​യു​​​​​​ടെ കി​​​​​​രീ​​​​​​ട​​​​​​മ​​​​​​ല്ല മു​​​​​​ള്ളു​​​​​​ള്ള ന​​​​​​ക്ഷ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ ചൂ​​​​​​ടി​​​​​​യ​​​​​​വ​​​​​​നാ​​​​​​ണ് അ​​​​​​വ​​​​​​ൻ. ഉ​​​​​​ന്ന​​​​​​ത​​​​​​വി​​​​​​താ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണെ​​​​​​ങ്കി​​​​​​ലും ലോ​​​​​​ക​​​​​​ത്തി​​​​​​ന് അ​​​​​​നു​​​​​​ഗ്ര​​​​​​ഹം ചൊ​​​​​​രി​​​​​​യു​​​​​​ന്നു.​​

അ​​​​​​ടി​​​​​​മ​​​​​​ത്ത​​​​​​വും സ്വാത​​​​​​ന്ത്ര്യ​​​​​​വും ക​​​​​​ണ്ട എ​​​​​​സ്ബി​​​​​​യു​​​​​​ടെ ഒ​​​​​​രു നൂ​​​​​​റ്റാ​​​​​​ണ്ട് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്നു. ന​​​​​​വോ​​​​​​ത്ഥാ​​​​​​ന​​​​​​വും പ​​​​​​ട​​​​​​യൊ​​​​​​രു​​​​​​ക്ക​​​​​​ങ്ങ​​​​​​ളും ഉ​​​​​​ൾ​​​​​​ക്കി​​​​​​ടി​​​​​​ല​​​​​​ങ്ങ​​​​​​ളും ക​​​​​​ട​​​​​​ന്ന്, അ​​​​​​മ്പ​​​​​​ര​​​​​​പ്പി​​​​​​ക്കു​​​​​​ന്ന വേ​​​​​​ഗ​​​​​​വും പു​​​​​​തി​​​​​​യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യു​​​​​​മാ​​​​​​യി ജെ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ വ​​​​​​ന്നു. ആ​​​​​​ർ​​​​​​ട്സ് ആ​​​​ൻ​​​​ഡ് സ​​​​​​യ​​​​​​ൻ​​​​​​സ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​താ​​​​​​പ​​​​​​കാ​​​​​​ലം ക​​​​​​ഴി​​​​​​ഞ്ഞെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും എ​​​​​​സ്ബി​​​​​​യി​​​​​​ലെ ക്ലാ​​​​​​സ് മു​​​​​​റി​​​​​​ക​​​​​​ൾ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​ണ്. എ​​​​​​ത്ര​​​​​​യെ​​​​​​ത്ര ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളാ​​​​​​ണ് ഈ ​​​​​​തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത് ന​​​​​​ങ്കൂ​​​​​​ര​​​​​​മി​​​​​​ട്ട​​​​​​ത്. എ​​​​​​ന്നും എ​​​​​​സ്ബി ​​മ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ‘ന​​​​​​ക്ഷ​​​​​​ത്ര​​​​​​ങ്ങ​​​​​​ളോ​​​​​​ട് ഭൂ​​​​​​മി​​​​​​യെ നോ​​​​​​ക്കാ​​​​​​നും ക​​​​​​ണ്ണു​​​​​​ക​​​​​​ളോ​​​​​​ട് ആ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ നോ​​​​​​ക്കാ​​​​​​നും’ ത​​​​​​ന്നെ.

മോ​​​​​​ൺ. ആ​​​​​​ന്‍റ​​​​ണി എത്ത​​​​​​യ്ക്കാ​​​​​​ട്ട് (മാ​​​​​​നേ​​​​​​ജ​​​​​​ർ എ​​​​​​സ്ബി കോ​​​​​​ള​​​​​​ജ്)

കുളന്തൈസ്വാ​​​​മിപ്പിള്ളയും 126-ാമത്തെ വിദ‍്യാർഥിയും

 തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ രാ​​​​​ജാ​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ഇം​​​​​ഗ്ലീ​​​​​ഷ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു ആ​ർ.​പി. കു​ള​ന്തൈസ്വാമി​പ്പി​ള്ള. എ​​​​​സ്ബി ​​​​കോ​​​​​ള​​​​​ജി​​​​​ലെ ആ​​​​​ദ്യ​​​​​കാ​​​​​ല അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ​​​​​ദ്ദേ​​​​​ഹം. പു​​​​​തു​​​​​താ​​​​​യി ആ​​​​​രം​​​​​ഭി​​​​​ച്ച എ​​​​​സ്ബി ​​​​കോ​​​​​ളജി​​​​​ൽ ക്ലാ​​​​​സു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ പി​​​​​ന്നി​​​​​ട്ടു. കു​ള​ന്തൈസ്വാ​മി​പ്പി​ള്ള സാ​​​​​ർ ക്ലാ​​​​​സി​​​​​ൽ നി​​​​​റ​​​​​ഞ്ഞാ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. അ​​​​​പ്പോ​​​​​ൾ ഒ​​​​​രു കു​​​​​ട്ടി ക്ലാ​​​​​സി​​​​​ന്‍റെ വാ​​​​​തി​​​​​ലി​​​​​നു​​​​​മു​​​​​മ്പി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. കൈ​യി​ൽ ഒ​​​​​രു ലെ​​​​​റ്റ​​​​​റു​​​​​മു​​​​​ണ്ട്. പു​​​​​തി​​​​​യ അ​​​​​ഡ്മി​​​​​ഷ​​​​​നാ​​​​​ണ്. സാ​ർ ക്ലാ​​​​​സി​​​​​ലേ​​​​​ക്ക് ഒ​​​​​ന്നു നോ​​​​​ക്കി. അ​​​​​ഞ്ചും ആ​​​​​റും പേ​​​​​ർ​​​​​ക്കി​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന ബെ​​​​​ഞ്ചി​​​​​ൽ എ​​​​​ട്ടും ഒ​​​​​ൻ​​​​​പ​​​​​തും പേ​​​​​രാ​​​​​ണി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ക്ലാ​​​​​​​​​സി​​​​​ൽ നി​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് 125 പേ​​​​​ർ. ഇ​​​​​നി ഇ​​​​​വ​​​​​നെ എ​​​​​വി​​​​​ടെ ഇ​​​​​രു​​​​​ത്തും. അ​ദ്ദേ​ഹം വി​​​​​ഷ​​​​​മി​​​​​ച്ചു. എ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​നെ​​​​​യും ക്ലാ​​​​​​​​​സി​​​​​ൽ ക​​​​​യ​​​​​റ്റി. എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ബാ​​​​​ച്ചി​​​​​ലെ ഈ 126-ാ​മ​​​​​നാ​ണ് വി.​​​​​വി. ജോ​​​​​ൺ. അ​​​​​ദ്ദേ​​​​​ഹം പി​​​​​ന്നീ​​​​​ട് ജോ​​​​​ഡ്പു​​​​​ർ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യു​​​​​ടെ വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​റും ഇ​​​​​ന്ത്യ​​​​​യി​​​​​ലെ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വി​​​​​ച​​​​​ക്ഷ​​​​​ണ​​​​​നു​​​​​മാ​​​​​യി.

എ​​​സ്ബി​​​യി​​​ല്‍ എ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത് നി​​​ര​​​വ​​​ധി വി​​​ഐ​​​പി​​​ക​​​ള്‍

1952ല്‍ ​​​​​​ശ്രി ചി​​​​​​ത്തി​​​​​​ര തി​​​​​​രു​​​​​​നാ​​​​​​ള്‍ മ​​​​​​ഹാ​​​​​​രാ​​​​​​ജാ​​​​​​വ്, 1986ല്‍ ​​​​​​രാ​​​​​​ഷ​​​​​​ട്ര​​​​​​പ​​​​​​തി ഗ്യാ​​​​​​നി സെ​​​​​​യി​​​​​​ല്‍സിം​​​​​​ഗ്, 1992ല്‍ ​​​​​​ലോ​​​​​​ക​​​​​​സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​ര്‍ ശി​​​​​​വ​​​​​​രാ​​​​​​ജ്പാ​​​​​​ട്ടീ​​​​​​ല്‍, 1997ല്‍ ​​​​​​ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​ട്ര​​​​​​പ​​​​​​തി കെ.​​​​​​ആ​​​​​​ര്‍.​​​​ നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ന്‍, 2005ല്‍ ​​​​​​രാ​​​​​​ഷ്‌​​ട്ര​​​​​​പ​​​​​​തി എ.​​​​​​പി.​​​​​​ജെ. അ​​​​​​ബ്ദു​​​​​​ള്‍ ക​​​​​​ലാം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ എ​​​​​​സ്ബി കോ​​​​​​ള​​​​​​ജ് സ​​​​​​ന്ദ​​​​​​ര്‍ശി​​​​​​ച്ച പ്ര​​​​​​മു​​​​​​ഖ​​​​​​രി​​​​​​ല്‍പ്പെ​​​​​​ടു​​​​​​ന്നു. കൂ​​​​​​ടാ​​​​​​തെ ലോ​​​​​​ക​​​​​​ത്തി​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള നൊ​​​​​​ബേ​​​​​​ല്‍ സ​​​​​​മ്മാ​​​​​​ന​​​​​​ജേ​​​​​​താ​​​​​​ക്ക​​​​​​ളും എ​​​​​​സ്ബി​​​​​​യു​​​​​​ടെ കാ​​​​​​മ്പ​​​​​​സി​​​​​​ലെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

 125 വിദ‍്യാർഥികളുമായി തുടക്കം

125 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യാ​ണ് പാ​​​​റേൽ​​​​പ്പ​​​​ള്ളി​​​​ക്ക് സ​​​​മീ​​​​പം 1922 ജൂ​​​​ൺ 19ന് ​​​​എ​സ്ബി കോ​​​​ള​​​​ജ് തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ മൂ​വാ​യി​ര​ത്തോ​ളം വി​ദ‍്യാ​ർ​ഥി​ക​ളും 140 അ​ധ‍്യാ​പ​ക​രു​മു​ണ്ട്. 10 റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, 15 മേ​ജ​ർ കോ​ഴ്സു​ക​ൾ, 22 മൈ​ന​ർ കോ​ഴ്സു​ക​ൾ, 22 മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി കോ​ഴ്സു​ക​ൾ, 19 വാ​ല‍്യു ആ​ഡ​ഡ് കോ​ഴ്സു​ക​ൾ, 16 സ്കി​ൽ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് കോ​ഴ്സു​ക​ൾ എ​ന്നി​ങ്ങ​നെ വൈ​വി​ധ‍്യ​മാ​ർ​ന്ന ക​ലാ​ല​യ​മാ​ണ് ഇ​പ്പോ​ൾ എ​സ്ബി.

Kerala

എസ്ബി കോളജ് ശതാബ്്ദി ആഘോഷ സമാപന സമ്മേളനം 28ന് ഉപരാഷ്്ട്രപതി ഉദ്ഘാടനം ചെയ്യും

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍ക്കു​മ​ന്‍സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം 28നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ ആ​ര്‍ച്ച്ബി​ഷ​പ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 2022ല്‍ ​കോ​ള​ജ് നൂ​റു​ വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മാ​റ്റി​വ​ച്ച ഔ​ദ്യോ​ഗി​ക സ​മാ​പ​ന ച​ട​ങ്ങു​ക​ളാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​ത്.

പാ​റേ​ല്‍പ്പ​ള്ളി​ക്കു​സ​മീ​പം 1922ല്‍ ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് 1925ല്‍ ​നി​ല​വി​ലെ കാ​മ്പ​സി​ലേ​ക്ക് കോ​ള​ജ് മാ​റ്റി​സ്ഥാ​പി​ച്ച​തി​ന്‍റെ നൂ​റാം വാ​ര്‍ഷി​കം കൂടി​യാ​ണി​ത്. ച​രി​ത്ര​മു​ഹൂ​ര്‍ത്തം ആ​ഘോ​ഷ​മാ​ക്കാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നെ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യായ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ക​വാ​ട​ത്തി​ല്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍ന്ന് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ കോ​ള​ജ് ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. കേ​ര​ള ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്ന് ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ല്‍ സ്ഥ​ാപി​ത​മാ​കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡോ. ​കെ.​എം. ഏബ്ര​ഹാം സെ​ന്‍റ​ർ ഫോ​ര്‍ എ​ന​ര്‍ജി ആ​ന്‍ഡ് എ​ണ്‍വ​യോ​ണ്‍മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​രാ​ഷ്ട്ര​പ​തി നി​ര്‍വ​ഹി​ക്കും.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്, പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. റ്റെ​ഡി കാ​ഞ്ഞു​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ്, ഡോ. ​ബി​ന്ദു മാ​ത്യു ജോ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നാ​യ നോം ​ചോം​സ്‌​കി, നോ​ബേ​ല്‍ ജേ​താ​ക്ക​ളാ​യ മാ​ര്‍ട്ടി​ന്‍ കാ​ഫ്, ആ​ന്‍റ​ണി ജ​യിം​സ് ലെ​ഗ​റ്റ്, റി​ച്ചാ​ര്‍ഡ് ജെ. ​റോ​ബ​ര്‍ട്ട്‌​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​മി​നാ​റു​ക​ളി​ല്‍ പേ​പ്പ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​താ​യും റ​വ.​ഡോ. ജോ​സ് ജേ​ക്ക​ബ് മു​ല്ല​ശേ​രി, ഡോ. ​നെ​വി​ല്‍ തോ​മ​സ്, ബി​ന്‍സ് എം. ​മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up